തിരുവനന്തപുരം: മദ്യ ഉത്പാദനത്തിലെ പ്രധാന ഘടകമായ പൂരിത ആല്‍ക്കഹോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം എതിര്‍ത്തെന്ന് ധനമന്ത്രി മന്ത്രി കെഎന്‍ ബാലഗോപാല്‍.
മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് യോഗത്തില്‍ ആവര്‍ത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയം ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ ഉള്‍പ്പെടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെു. ഈ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ക്രിയാത്മകമായി എടുത്തിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടതായും ധനമന്ത്രി വ്യക്തമാക്കി.
ചെരുപ്പ്, തുണിത്തരങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ അടുത്ത എട്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.