ന്യൂഡൽഹി : ജി എസ്സ് റ്റി വെട്ടിപ്പുകൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക ധനകാര്യ വകുപ്പ് പുറത്തു വിട്ടു. ഡൽഹി, തമിഴ് നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ .
2017 മുതൽ ഉള്ള കണക്കാണ് ധനകാര്യ വകുപ്പ് പുറത്തു വിട്ടത്. ഇത് പ്രകാരം 27000 കൃത്രിമങ്ങളാണ് പിടിക്കപ്പെട്ടത്. ഇതിൽ ഡൽഹിയിൽ 3295, തമിഴ്നാട്ടിൽ 3220, മഹാരാഷ്ട്രയിൽ 3195, ഗുജറാത്തിൽ 2848 എന്നിങ്ങനെയാണ് കേസുകൾ.