ന്യൂഡല്‍ഹി: പുതുക്കിയ ജി.എസ്.ടി സ്ലാബുകള്‍ സെപ്തംബർ 22 മുതല്‍ നിലവില്‍ വരും. നാലില്‍ നിന്ന് രണ്ടായാണ് സ്ലാബുകളുട എണ്ണം കുറയുന്നത്.ഇതോടെ എല്ലാ മരുന്നുകളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായി കുറയും. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും. സ്ലാബുകള്‍ കുറയ്‌ക്കണമെന്ന് നിർദ്ദേശം 56-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.
12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങള്‍, ലഹരി വസ്‌തുക്കള്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവയ്‌ക്ക് 40 % ജി.എസ്.ടി ഏർപ്പെടുത്തും.
പുതിയ പരിഷ്കാരം അനുസരിച്ച് നിരവധി സാധനങ്ങള്‍ക്ക് വില കുറയും. വില കുറയുന്ന ഉത്പന്നങ്ങള്‍ ഇവയാണ്.
ജി.എസ്.ടി ഒഴിവാക്കിയവ
1. വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ്
2. പാല്‍, പനീർ, റൊട്ടി, ചപ്പാത്തി, പറാത്ത
3. ജീവൻരക്ഷാ മരുന്നുകള്‍
വിലകുറയുന്നവ
1. ചെരുപ്പ്, വസ്ത്രങ്ങള്‍
2. ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും
3. 350 സി.സി ബൈക്കുകള്‍
5 ശതമാനത്തിലേക്ക് വന്നവ
1. ഭൂരിഭാഗം ഭക്ഷ്യവസ്‌തുക്കളും
2. സൈക്കിള്‍
3. കരകൗശല ഉത്പന്നങ്ങള്‍
4. മാർബിള്‍, ഗ്രാനെറ്റ്
5. ലെതർ
18%ലേക്ക് എത്തിയവ
1. ടി.വി, ഫ്രിഡ്‌ജ്
2. ചെറുകാറുകള്‍
3. സിമന്റ്
4. ബസ്, ട്രക്ക്, ആംബുലൻസ്
ആഢംബര വസ്‌തുക്കള്‍ക്ക് 40% ജി.എസ്.ടി
നികുതി കുറയുന്നതോടെ, ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാമെന്നും യു.എസിന്റെ 50% ഇറക്കുമതി തീരുവ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാമെന്നും സർക്കാർ കരുതുന്നു. നിലവില്‍ 12 ശതമാനം നികുതിക്ക് കീഴിലുള്ള ഏകദേശം 99 ശതമാനം ഇനങ്ങളും 5 ശതമാനത്തിലേക്കും 28 ശതമാനം നികുതി ചുമത്തുന്ന 90 ശതമാനം സാധനങ്ങളും 18 ശതമാനം വിഭാഗത്തിലേക്കും മാറും.