പെരുവയൽ: പെരുവയലിൽ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നലിന്റെ കുത്തേറ്റു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ പെരുവയൽ എട്ടാംവാർഡിൽപ്പെട്ട കട്ടയാട്ട് ഭഗവതിക്ഷേത്രത്തിനു സമീപത്തെ സ്വകാര്യപറമ്പിൽ തൊഴിലുറപ്പ് ജോലിക്കിടെയാണ് സംഭവം. പറമ്പിൽ വരമ്പുപണിക്കിടെ കാടുവെട്ടുമ്പോൾ കൂടിളകിയതിനെത്തുടർന്ന് കടന്നലുകൾ തൊഴിലാളികളെ കുത്തുകയായിരുന്നു.
ജയ അരയങ്ങോട്ട് (48), റീജ അരയങ്ങോട്ട് (44), ശ്രീജ മല്ലിശ്ശേരി (42), രഞ്ജി പൊന്നമ്പുറത്ത് (44), പുഷ്പവല്ലി പരനാരി (63) എന്നിവർക്കാണ് കുത്തേറ്റത്. ആദ്യം ചെറൂപ്പ ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിൽ ശ്രീജ, റീജ, ജയ എന്നിവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ അഞ്ചുപേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്..