മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
പൊലീസ് – റവന്യു വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പാലിക്കുക.
മലയോരമേഖലകളിലേക്കുള്ള യാത്രകൾ ശ്രദ്ധിക്കുക. കഴിയുന്നതും ഒഴിവാക്കുക. അണക്കെട്ട് തുറക്കുന്ന സ്ഥലങ്ങളിലേക്കും ജനങ്ങൾ പോകരുത്.
പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടം കൂടി നില്‍ക്കരുത്. വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. വെള്ളമൊഴുക്ക് കാണാന്‍ വരരുത്. സമീപത്തു നിന്ന് സെല്‍ഫി എടുക്കരുത്.
നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉളളവരും അതീവ ജാഗ്രത പാലിക്കുക. പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ വരുന്ന അപ്ഡേറ്റുകൾ ശ്രദ്ധിക്കുക.
പരിഭ്രാന്തരാകാതെ പരസ്പര സഹകരണവും കൂട്ടായപ്രവർത്തനങ്ങളുമാണ് വേണ്ടത്