കോഴിക്കോട്: കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് രോഗികള്‍ മരിക്കുമ്പോള്‍ മൃതദേഹം ഏറ്റു വാങ്ങാനും സംസ്കരിക്കാനും ബന്ധുക്കള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അതിനുള്ള ഉത്തരവാദിത്വം 1994 -ലെ കേരള പഞ്ചായത്ത് ആക്‌ട് പ്രകാരവും മുന്‍സിപ്പല്‍ ആക്‌ട് പ്രകാരവും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിക്കാണ്.
കോവിഡ് രോഗികള്‍ മരിച്ചാല്‍ ആ വിവരം ആശുപത്രി അധികൃതര്‍ പോലീസ് സ്റ്റേഷനിലും തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയെയും ബന്ധുക്കളെയും അറിയിക്കണം.
മൃതദേഹം ബന്ധുക്കള്‍ ഏറ്റു വാങ്ങാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട തദ്ദേശ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം ഏറ്റു വാങ്ങി സ്വയം ഭരണ സ്ഥാപനത്തിന്റെ പശ്ചാത്തലത്തിലുള്ള പൊതുശ്മശാനത്തില്‍ സംസ്കരിക്കണം. സംസ്കാരം നടത്തുന്നവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണം.