ദോഹ : ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ബൂട്ട് പ്രദര്‍ശനവുമായി പ്രമുഖ അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍.കതാറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ചാണ് ഫോക്കസ് ഇന്റര്‍നാഷണല്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഖത്തറിലെ ഏറ്റവും വലിയ വിനോദ സഞ്ചാര മേഖലയായ ഖത്തര്‍ നടത്തുന്ന പ്രയത്നങ്ങളോടുള്ള പിന്തുണ അറിയിക്കുകയും, ഇന്ത്യയും അറേബ്യയും തമ്മിലുള്ള സാംസ്കാരിക വിനിമയ പാരമ്ബര്യത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയുംചെയ്യുക എന്നതാണ് ഈ ബിഗ് ബൂട്ട് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.കതാറയില്‍ വെച്ചായിരിക്കും പ്രദര്‍ശനം നടക്കുക.
നൂറ്റാണ്ടുകളുടെ ഫുട്ബോള്‍ പാരമ്ബര്യമുള്ള ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ ഒരു സാംസ്കാരിക പരിശ്രമമാണ് ബിഗ് ബൂട്ട് പ്രദര്‍ശനം. ഇന്ത്യയുടെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ മത്സരം 1948 ല്‍ ലണ്ടന്‍ ഒളിമ്ബിക്സില്‍ നടന്നപ്പോള്‍ ഇന്ത്യ ഫ്രാന്‍സിനോട് തോറ്റ മത്സരത്തില്‍ ബൂട്ടിടാതെ കളിച്ചതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അന്നത്തെ ക്യാപ്റ്റന്‍ താലിമേരന്‍ AO തമാശ പൂര്‍വ്വം പറഞ്ഞത് “ഞങ്ങള്‍ ഫൂട്ട്ബോള്‍ കളിക്കുന്നു , നിങ്ങള്‍ ബൂട്ട് ബോള്‍ കളിക്കുന്നു” എന്നായിന്നു. ഇന്ത്യയുടെ പ്രഥമ അന്താരാഷ്ട്ര ഫുട്ബോള്‍ മല്‍സരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരിക്കും ഈ ബിഗ് ബൂട്ട് പ്രദര്‍ശനം.ചില കളിക്കാര്‍ ബൂട്ട് ഉപയോഗിച്ചിരുന്നില്ല.