ഇന്ന് ഗുരുവായൂർ ഏകാദശി

പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു.

പുലർച്ചെ 3 മണിക്ക് തുറന്ന ക്ഷേത്ര നട ഇനി ദ്വാദശി നാളായ ബുധനാഴ്ച രാവിലെ 9 മണി വരെ തുറന്നിരിക്കും. ഇന്ന് രാവിലെ ഉച്ചയ്ക്ക് 2 മണി വരെ വി.ഐ.പികൾ ഉൾപ്പടെയുള്ളവർക്ക് പ്രത്യേക ദർശനം അനുവദിക്കില്ല. ഓൺലൈനായി ബുക്ക് ചെയ്തവർക്കും നെയ് വിളക്ക് ശീട്ടാക്കിയവർക്കും മാത്രമാണ് ഈ സമയം ദർശനം അനുവദിക്കുക.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ പ്രസാദ ഊട്ടും നടത്തും. അന്ന ലക്ഷ്മി ഹാളിന് പുറമേ തെക്കേ നടപ്പന്തലിന്‍റെ സമീപമുള്ള പുതിയ പന്തലിലും പ്രസാദ ഊട്ട് നടക്കും.

 

spot_img

Related Articles

Latest news