ഹാദിയയെ കാണാൻ മാതാപിതാക്കൾ എത്തി

 

മലപ്പുറം : ലവ് ജിഹാദ് ആരോപണവുമായി ഏറെ വിവാദങ്ങൾ ഉയർത്തിവിട്ട ഹാദിയ കേസിലെ ഹാദിയയെ കാണാൻ മാതാപിതാക്കൾ എത്തി. മലപ്പുറത്ത് തന്റെ ക്ലിനിക്കിലാണ് ഹാദിയയെ കാണാൻ അവർ എത്തിയത്.

ബി.എച്ച്.എം.എസ് പഠനത്തിനിടെ ഇസ്ലാം സ്വീകരിക്കുകയും ഷഫീൻ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഈ വിവാഹം അസാധുവാക്കി കേരളം ഹൈക്കോടതി ഹാദിയയെ മാതാപിതാക്കൾക്കൊപ്പം അയക്കുകയായിരുന്നു. തുടർന്ന് അവർ സുപ്രീം കോടതിയെ സമീപിക്കുകയും ഏറെ നീണ്ട നിയപോരാട്ടങ്ങൾക്കൊടുവിൽ വിവാഹം സാധൂകരിച്ചു ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുകയായിരുന്നു.

കോഴ്സ് പൂർത്തിയാക്കി സ്വന്തമായി നടത്തുന്ന ക്ലിനിക്കിലാണ് അച്ഛൻ അശോകനും അമ്മ പൊന്നമ്മയും സന്ദർശിക്കാനെത്തിയത്

spot_img

Related Articles

Latest news