‘മയണൈസ്’ ഹെയര്‍ പാക്ക് മുടി കൊഴിച്ചില്‍ തടയും

ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ട വിഭവമാണ് മയണൈസ്. പ്രധാനമായും ഫ്രൈഡ് ഐറ്റംസിനൊപ്പമാണ് ഇത് കഴിക്കുന്നത്. മുട്ടയാണ് ഇതില്‍ പ്രധാനമായും ചേര്‍ക്കുന്നത്. എന്നാല്‍ മയണൈസ് ഉപയോ​ഗിച്ചുള്ള ഒരു കിടിലന്‍ ഹെയര്‍ പാക്കിനെ കുറിച്ചാണ് താഴേ പറയുന്നത്.

വേണ്ട ചേരുവകള്‍…

മയണൈസ് 1/2 കപ്പ്
ഉലുവ വെള്ളം 3 ടീസ്പൂണ്‍
തേന്‍ 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം…

ഈ പാക്ക് ഇടുന്നതിന് തലേ ദിവസം രാത്രി അര ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവയിട്ട് വയ്ക്കുക. ശേഷം അതിലേക്ക് രാവിലെ മയണൈസും തേനും ചേര്‍ക്കുക. ‌ശേഷം നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് തലയോട്ടിയിലും മുടിയിലുമായി പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ ഷാംപൂ ഉപയോ​ഗിച്ച്‌ കഴുകി കളയുക. ആഴ്ച്ചയില്‍ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്.

spot_img

Related Articles

Latest news