മക്ക : ഹജ്ജിന്റെ അഞ്ചാം ദിവസമായ ദുല്‍ഹിജ്ജ പന്ത്രണ്ടിന് ജംറയിലെ മൂന്നാം ദിനത്തിലെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി. ഹാജിമാര്‍ മിനയോട് വിടചൊല്ലി. മിനായില്‍ നിന്നും മക്കയിലെത്തിയ ഹാജിമാര്‍ വിടവാങ്ങല്‍ ത്വവാഫ് കര്‍മ്മം പൂര്‍ത്തിയാക്കി പുണ്യഭൂമിയോട് വിട പറഞ്ഞു.
തീർത്ഥാടകരുടെ മടക്കയാത്ര ആരംഭിച്ചതോടെ മക്കയിലും പ്രവാചക നഗരിയായ മദീനയിലും തീര്‍ഥാടകരുടെ കനത്ത തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്.
കനത്ത ആരോഗ്യ – സുരക്ഷാ ചുമതലയിലായിരുന്നു ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ ഏറ്റവും ഭംഗിയായി ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സഊദി അധികൃതർ.
ഈ വര്‍ഷവും വിദേശ രാജ്യങ്ങളില്‍ നിന്നും ഹാജിമാരെത്തിയിരുന്നില്ല. എങ്കിലും സഊദിയില്‍ കഴിയുന്ന നൂറ്റി അമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 25,000 വിദേശികളടക്കം 58,518 പേരാണ് ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചത്.