മുംബൈ : 2021 ലെ ഹജ്ജിന് അപേക്ഷ കൊടുത്തവർക്ക് വാക്സിൻ നിർബന്ധമാക്കി. 2021ജൂൺ മാസത്തിൽ യാത്ര പ്രതീക്ഷിക്കുന്ന ഹജ്ജിന് അപേക്ഷ നൽകിയവർ ഇപ്പോൾ ഒന്നാം ഡോസ് എടുക്കണമെന്നും പുറപ്പെടുന്നതിന് മുമ്പായി രണ്ടാം ഡോസും എടുത്ത് സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്ന അറിയിപ്പാണ് സൗദി ഗവർമെൻ്റ് നൽകുന്നത്.
കഴിഞ്ഞ വർഷത്തെ പോലെ ഹജ്ജ് മുടങ്ങില്ല എന്ന പ്രതീക്ഷയാണ് കാണുന്നത്. ഹജ്ജ് ഷെഡ്യൂൾ വന്നിട്ടില്ലെങ്കിലും ജൂൺ പകുതിയോടെ ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ ഫ്ലെറ്റ് ആരംഭിക്കും, ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
എന്നിരുന്നാലും ഹജ്ജിന് അപേക്ഷ നൽകി പോകാൻ തയ്യാറെടുത്തിട്ടുള്ളവർ കോവിഡ് വാക്സിൻ ഒന്നാം ഡോസ് ഉടൻ എടുക്കണമെന്ന നിർദേശമാണ് ഹജ്ജ് കമ്മിറ്റി നൽകുന്നത്.