ഹജ്ജ്​ കമ്മിറ്റി കാലാവധി ഈ മാസം അവസാനിക്കും

ക​രി​പ്പൂ​ര്‍: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി ജൂ​ലൈ 31ന്​ ​അ​വ​സാ​നി​ക്കും. സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി ചെ​യ​ര്‍​മാ​നാ​യ 15 അം​ഗ ക​മ്മി​റ്റി 2018 ആ​ഗ​സ്​​റ്റി​ലാ​ണ്​ നി​ല​വി​ല്‍ വ​ന്ന​ത്. മൂ​ന്നു വ​ര്‍​ഷ​മാ​ണ്​ കാ​ലാ​വ​ധി. ചെ​റി​യ മാ​റ്റ​ങ്ങ​ളോ​ടെ ഇ​തേ ക​മ്മി​റ്റി ത​ന്നെ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത.

പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ്​ എം.​പി, മു​ന്‍ എം.​എ​ല്‍.​എ കാ​രാ​ട്ട്​ റ​സാ​ഖ്​, മു​ഹ​മ്മ​ദ്​ മു​ഹ്​​സി​ന്‍ എം.​എ​ല്‍.​എ, എ​ല്‍. സു​ലൈ​ഖ, പി. ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍, മു​സ്​​ല്യാ​ര്‍ സ​ജീ​ര്‍, ഡോ. ​ബ​ഹാ​ഉ​ദ്ദീ​ന്‍ ന​ദ്​​വി, ക​ട​ക്ക​ല്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ മൗ​ല​വി, എം.​എ​സ്. അ​ന​സ്​, മു​ഹ​മ്മ​ദ്​ കാ​സിം കോ​യ, മു​സ​മ്മി​ല്‍ ഹാ​ജി, വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ള്‍, പി.​കെ. അ​ഹ​മ്മ​ദ്​, റ​ഷീ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ള്‍ എ​ന്നി​വ​രാ​ണ്​ ക​മ്മി​റ്റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷം കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി. ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍, സു​ലൈ​ഖ, മു​സ്​​ലി​യാ​ര്‍ സ​ജീ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ പ​ക​രം ജ​നു​വ​രി​യി​ല്‍ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ മു​ഹ​മ്മ​ദ്​ ഷി​ഹാ​ബു​ദ്ദീ​ന്‍, വ​ളാഞ്ചേ​രി കൗ​ണ്‍​സി​ല​ര്‍ എ​സ്. സാ​ജി​ത, നീ​ലേ​ശ്വ​രം കൗ​ണ്‍​സി​ല​ര്‍ ഷം​സു​ദ്ദീ​ന്‍ അ​രി​ഞ്ചി​ര എ​ന്നി​വ​രെ ഉ​ള്‍​പ്പെ​​ടു​ത്തി.

പി.​കെ. അ​ഹ​മ്മ​ദി​നെ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി അം​ഗ​മാ​യും തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. മ​ല​പ്പു​റം ക​ല​ക്​​ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്​​ണ​നാ​ണ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​  ഓഫി​സ​ര്‍.

spot_img

Related Articles

Latest news