കോഴിക്കോട്:സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയിലെ ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസുകള്‍ക്ക് ബുധനാഴ്ച തുടക്കമാകും.
പഠന ക്ലാസുകളുടെ ജില്ലാ തല ഉദ്ഘാടനം നാളെ രാവിലെ ഒമ്പത് മണിക്ക് വടകര ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും . ചടങ്ങില്‍ ജന പ്രതിനിധികളും ഹജ്ജ് കമ്മറ്റി അംഗങ്ങളും ഹജ്ജ് ഒഫീഷ്യല്‍സും സംബന്ധിക്കും
വടകര , നാദാപുരം , കുറ്റ്യാടി നിയോജക മണ്ഡലങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരും ഒന്ന് മുതല്‍ മുവ്വായിരം വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പഠന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് അറിയിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് നിയോജക മണ്ഡലങ്ങളിലും ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ സാങ്കേതിക പഠന ക്ലാസുകള്‍ നടക്കും
കൊയിലാണ്ടി , പേരാമ്പ്ര , ബാലുശ്ശേരി മണ്ഡലങ്ങളുടെ ക്ലാസ് നവംബര്‍ 28 വ്യാഴാഴ്ച കൊയിലാണ്ടി ഖല്ഫാന് ഓഡിറ്റോറിയത്തിലും കൊടുവള്ളി , തിരുവമ്പാടി മണ്ഡലങ്ങളുടെത് ഡിസംബര്‍ 3 ന് ചൊവ്വാഴ്ച താമരശ്ശേരി കോരങ്ങാട് എം പി ഹാളിലും ബേപ്പൂര്‍ , കോഴിക്കോട് നോര്‍ത്ത് കോഴിക്കോട് സൗത്ത് , എലത്തൂര്‍ , കുന്നമംഗലം മണ്ഡലങ്ങളുടെത് ഡിസംബര്‍ 12 ന് വ്യാഴാഴ്ച കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തിലും വെച്ച് നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് നിയോജക മണ്ഡലം ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്
ബേപ്പൂർ : പി. വി. ഷാഹുൽ ഹമീദ് -9447539585
കോഴിക്കോട് നോര്‍ത്ത് & സൗത്ത് : ടി അബ്ദുല്‍ സലീം -9847144843
എലത്തൂര്‍ : ഇബ്രാഹീം മാസ്റ്റര്‍
9961848082
കുന്നമംഗലം : കബീര്‍ ടി പി -9846065776.
കൊടുവള്ളി : സൈതലവി എൻ പി – 9495858962.
തിരുവമ്പാടി : അബു ഹാജി മയൂരി – 9495636426.
ബാലുശ്ശേരി : ഇ. അഹമ്മദ് മാസ്റ്റർ – 9495050706
കൊയിലാണ്ടി : നൗഫൽ പി സി- 9447274882
പേരാമ്പ്ര : ഇബ്രാഹീം കുട്ടി
8606128142
കുറ്റ്യാടി : മുഹമ്മദലി എൻ. -9020710010.
നാദാപുരം :കെ. സി. മുഹമ്മദലി മാസ്റ്റർ- 8547580616
വടകര- ഹാഷിം സി എച്ച്- 9745903090.