ഹജ് നിര്വഹിക്കാനെത്തുന്നവര്ക്കെല്ലാം സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനേഷനുകള്‍ നിര്‍ബന്ധമാണെന്ന് ഹജ്ജ് മന്ത്രാലയം.
ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ താല്പര്യമുള്ള വളണ്ടിയര്‍മാര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തും. പ്രതിരോധ കുത്തിവെപ്പുകളും കോവിഡ് പ്രതിരോധ വാക്സിനേഷനും ഹാജിമാര്‍ക്ക് നിര്‍ബന്ധമാണ്.
ഹാജിമാരെ സഹായിക്കുന്നവര്‍ക്കും മറ്റു സേവനം നടത്തുന്നവര്‍ക്കും സുരക്ഷാ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം നിബന്ധന ബാധകമാവും. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വളണ്ടിയര്‍ സേവനം ചെയ്യാന്‍ താല്പര്യപ്പെടുന്നവര്ക്ക് അപേക്ഷ നല്‍കാനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരും. മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള സംഘടനകളുമായി സഹകരിച്ചു നാഷണല്‍ വളണ്ടിയര്‍ പ്ലാറ്റ്ഫോം വഴിയാണ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നത്.