ഹക്കീം ഫൈസിക്ക് മത രാഷ്ട്രവാദമുണ്ടെന്ന് സമസ്ത. സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ ഹക്കീം ഫൈസി ശ്രമിച്ചുവെന്നും കേന്ദ്ര മുശാവറ അംഗം സലാം ബാഖഫി ആരോപിച്ചു.വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണംങ്ങള്‍ ഉന്നയിച്ചത്. ഹക്കീം ഫൈസിയുടെ പ്രസംഗങ്ങള്‍ അങ്ങനെയാണെന്നും സി ഐ സി യുടെ പ്രവർത്തനങ്ങളെ സ്വതന്ത്രമാക്കാൻ ശ്രമമുണ്ടായെന്നും ബാഖഫി പറഞ്ഞു.
വഫിയ്യ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിനികള്‍ക്ക് പഠനം പൂർത്തിയാകുന്നത് വരെ ഹക്കീം ഫൈസി വിവാഹം വിലക്കിയെന്നും സലാം ബാഖവി കുറ്റപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ വരെ വിവാഹം എതിർത്തു. ഇതുസംബന്ധിച്ച് സമസ്തക്ക് പരാതി ലഭിച്ചു. പ്രശ്നപരിഹാരത്തിന് മധ്യസ്ഥ ശ്രമങ്ങള്‍ പലതവണ നടന്നെങ്കിലും ഹക്കീം ഫൈസി സമവായത്തിന് തയ്യാറായില്ല. സമസ്ത ധാരണ അംഗീകരിച്ചെങ്കിലും ഹക്കീം ഫൈസിയും സി ഐ സി യും ഈ ധാരണ ലംഘിച്ചുവെന്നും സലാം ബാഖവി കുറ്റപ്പെടുത്തി.
പെണ്‍കുട്ടികളെ സെനറ്റിലേക്ക് കൊണ്ടുവരേണ്ട ആവിശ്യം ഇപ്പോള്‍ ഉണ്ടെന്ന് തോന്നുന്നില്ല ഹക്കീം ഫൈസിയോട് ആര് എന്ത് പറഞ്ഞാലും അദ്ദേഹം സ്വന്തം തീരുമാനത്തില്‍ നിന്ന് പിൻമാറില്ല. ഹക്കീം ഫൈസി ജമാ അത്തെ ഇസ്ലാമി ആണോ എന്ന് സംശയം ഉണ്ട്. അദ്ദേഹം ജമാ അത്തെ ഇസ്ലാമി സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ട്. സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ ഹക്കീം ഫൈസി ശ്രമിച്ചുവെന്നും സലാം ബാഖഫി ആരോപിച്ചു.