പഠനം പാതിവഴിയില്‍ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവര്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സൗജന്യമായി തുടര്‍പഠനം നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്വന്തം ജില്ലയില്‍ വിദഗ്ധ പരിശീലനം നല്‍കും. താല്പര്യമുള്ളവര് തൊട്ടടുത്ത പോലീസ് സ്റ്റേഷന് മുഖേനയോ 9497900200 എന്ന ചിരി പദ്ധതിയുടെ ഹെല്‍പ്പ് ലൈന്‍ മുഖേനയോ ഒക്ടോബര്‍ 16നകം രജിസ്റ്റര്‍ ചെയ്യണം.