മുക്കത്ത് ഓണം കൈത്തറി മേളക്ക് തുടക്കം

മുക്കം: എസ്. എസ്. കൈത്തറിയും കേരള ഹാൻഡ്‌ലൂം കണ്ണൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം കൈത്തറിമേളയ്ക്ക് മുക്കത്ത് തുടക്കം കുറിച്ചു. പി.സി. ജംഗ്ഷനിൽ എസ്. എസ്. കൈത്തറിയോട് ചേർന്ന് ഒരുക്കിയ സ്പെഷ്യൽ കൗണ്ടർ KVVES മുക്കം യൂണിറ്റ് പ്രസിഡണ്ട് അലി അക്ബർ ഉദ്ഘാടനം ചെയ്തു.

ആദ്യ വില്പന ഡോ. വി.കെ. സുരേഷ് ബാബുവിൽ നിന്ന് യുവ സംരംഭകൻ ലങ്കയിൽ വിഷ്ണു ഏറ്റുവാങ്ങി. എല്ലാ കൈത്തറി ഉൽപ്പന്നങ്ങൾക്കും 20% റിബേറ്റ് ലഭ്യമാണെന്നും, കുത്തമ്പുള്ളി, ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങളും കൗണ്ടറിൽ ലഭ്യമാകുമെന്നും സംഘാടകർ അറിയിച്ചു.

ചടങ്ങിൽ KVVES സംസ്ഥാന സമിതി അംഗം കപ്പിയേടത് ചന്ദ്രൻ, ഡോ. ഹമീദ് കാരശ്ശേരി, അബ്ദു ചാലിയാർ, എം.ടി. അസ്‌ലാം, എം.കെ. ഫൈസൽ, ഹാരിസ് ബാബു, അബ്ദുൽ മജീദ്, പുരുഷോത്തമൻ, ഫൈസൽ മെട്രോ, വി.കെ. ചന്ദ്രൻ മാഷ്, ടി.പി. ഗഫൂർ, അലി എൻ.കെ., ബക്കർ കളർബലൂൺ, എം.കെ. മമ്മദ് എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news