കണ്ണൂർ : ഹനുമാൻ സേന ഭാരത് സംസ്ഥാന കൺവെൻഷന്റെ പ്രധിനിധി സമ്മേളനത്തിൽ ഉദ്ഘാടകനായി തന്റെ ചിത്രം ഉപയോഗിച്ചത് അനുമതിയില്ലാതെയെന്നു കെ. സുധാകരൻ എം.പി . വ്യാജ പോസ്റ്റർ പ്രചാരണത്തിനെതിരെ എംപി യുടെ പരാതിയിൽ കണ്ണൂർ പോലീസ് കേസെടുത്തു.
കോഴിക്കോട് വച്ചാണ് സമ്മേളനം നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. നോക്കാമെന്നല്ലാതെ പങ്കെടുക്കാമെന്ന ഒരു ഉറപ്പും നൽകിയിട്ടില്ല. പങ്കെടുക്കാൻ ഉദ്ദേശിച്ചിട്ടും ഇല്ല. തന്റെ പരിപാടിയിൽ ഇത്തരം ഒന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നനും സുധാകരൻ അറിയിച്ചു.