പിതാവ് മോര്‍ച്ചറിയിലെ പെട്ടിയില്‍ കിടന്നുകൊണ്ട് പ്രിയപ്പെട്ട മകൾക്ക് വിവാഹാശംസകൾ

ജ്മാന്‍: കഴിഞ്ഞ ദിവസം ഗള്‍ഫില്‍നിന്ന് നാട്ടിലേക്കയച്ച ഒരു മൃതദേഹത്തെക്കുറിച്ച്‌ സാമൂഹികപ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി പങ്കുവെച്ച വിവരങ്ങള്‍ കണ്ണീര്‍പൊഴിക്കാതെ ആര്‍ക്കും വായിക്കാനാവില്ല.

പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്റെ രണ്ടുദിവസം മുമ്ബ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട പിതാവിന്റേതായിരുന്നു ആ ജീവനറ്റ ശരീരം. വിവാഹത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പ്രാരാബ്ധങ്ങള്‍ കാരണം അതിന് കഴിയാതെ ഗള്‍ഫിലെ ജോലിയില്‍ തുടരാന്‍ തീരുമാനിച്ചതായിരുന്നു അദ്ദേഹം. എന്നാല്‍, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.

തന്‍റെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ കേട്ടറിഞ്ഞു. പൂതി മനസ്സില്‍ മറവു ചെയ്ത് തന്‍റെ ജോലിയില്‍ വ്യാപൃതനായി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ വളരേ ഭംഗിയായി സന്തോഷത്തോടെ നടന്നു. വിവാഹ മംഗള മുഹൂര്‍ത്തത്തില്‍ ഈ പ്രിയപ്പെട്ട പിതാവ് മോര്‍ച്ചറിയിലായിരുന്നു. തണുത്ത് വിറങ്ങലിച്ച്‌ മോര്‍ച്ചറിയിലെ പെട്ടിയില്‍.

വിവാഹത്തിനു രണ്ട് ദിവസം മുന്‍പ് അതായത്, ഞായറാഴ്ച വിവാഹം നടക്കുമ്ബോള്‍ വെള്ളിയാഴ്ച ഈ മനുഷ്യന്‍റെ അവസാന ശ്വാസം നിലച്ചു പോയി….. പ്രിയപ്പെട്ട മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താന്‍ കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തില്‍ എല്ലാവരും പങ്കെടുക്കുമ്ബോള്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ വിഷമിച്ചിട്ടാണോ എന്നറിയില്ല, പാവം പ്രവാസിയുടെ ഹൃദയം നിലച്ച്‌ പോയി.

സന്തോഷത്തിന്‍റെ ആഹ്ലാദ നിമിഷങ്ങള്‍ കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു. മുഹൂര്‍ത്തത്തില്‍ സന്തോഷത്തിന്‍റെയോ സന്ദേഹത്തിന്‍റെയോ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാനാകാതെ അയാള്‍ നിശ്ചലമായി മോര്‍ച്ചറിയില്‍ വിശ്രമിക്കുകയായിരുന്നു.

ക്കുന്ന നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമ്ബോള്‍ ഒരാളുടെ ബന്ധപ്പെട്ടവര്‍ വല്ലാതെ സങ്കടപ്പെടുന്നത് കണ്ടാണ്‌ ഞാന്‍ അയാളുടെ വിവരങ്ങള്‍ കൂടുതലായി തിരക്കിയത്. ഒരു സാധാരണ പ്രവാസി. എല്ലാവരെയും പോലെ പ്രയാസങ്ങളും പ്രതിസന്ധികളും തോളിലേറ്റി മരുഭൂമിയില്‍ ചോര നീരാക്കുന്ന പച്ചയായ മനുഷ്യന്‍. അദ്ദേഹത്തിന്‍റെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച.

നാട്ടിലേക്ക് പോയി വിവാഹം കൂടാന്‍ നിലവിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിവാഹത്തിന് വേണ്ട സൗകര്യങ്ങള്‍ അദ്ദേഹം പരമാവധി ഒരുക്കിയിരുന്നു. സാഹചര്യങ്ങള്‍ ഒത്ത് വന്നാല്‍ എത്തിച്ചേരാം എന്ന് വാക്കും നല്‍കിയിരുന്നു.

spot_img

Related Articles

Latest news