സൗദിയില്‍ ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ പ്രവര്‍ത്തനം പുനരാരംഭിച്ചു.പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ വൈറസ് വ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി 2020 മാര്‍ച്ച് 21 നാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
സൗദി രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള സ്റ്റേഷനില്‍ ട്രെയിന്‍ ഫ്ളാഗ് ചെയ്തു. മദീന ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍ മദീനയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.