ന്യൂഡൽഹി : കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിലേറ്റ ദയനീയമായ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിനാണെന്നു ഹർദിക് പട്ടേൽ. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഉത്തരവാദിത്വം ഏൽപ്പിക്കുകയോ കൂടിയാലോചനകൾ ഒന്നും നടത്തുകയോ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് അമിത് ചൗദയും സംസ്ഥാന പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയും രാജിക്കത്തു നൽകിയിരുന്നു. 2015 ൽ പട്ടേൽ റിസേർവേഷൻ ആവശ്യപ്പെട്ടു ഗുജറാത്തിൽ വലിയ പ്രക്ഷോഭം ഉയർത്തിവിട്ട യുവ നേതാവായിരുന്നു ഹർദിക് പട്ടേൽ.
ആം ആദ്മി പാർട്ടി നില മെച്ചപ്പെടുത്തിയിട്ടും കോൺഗ്രസിന് ഉയർന്നു വരാൻ കഴിയാത്തതു നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കോൺഗ്രസ്സിൽ തന്നെ തുടരുമെന്നും പാർട്ടി ഏൽപ്പിക്കുന്ന കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും ഹർദിക് പട്ടേൽ അഭിപ്രായപ്പെട്ടു.