പോരിനുറച്ച് ഹരിത; നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി. അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരം മാത്രമായി തുടരാനാകില്ലെന്ന് ഹരിത സംസ്ഥാന അധ്യക്ഷ. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും.

തീ​രു​മാ​ന​മെ​ടു​ക്കു​ന്ന ക​മ്മി​റ്റി​ക​ളി​ലോ ന​യ​ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലോ അ​വ​ൾക്ക്​ ഇടം നിഷേധിക്കപ്പെടുന്നു എ​ന്നത്​ അംഗീകരിക്കാവുന്ന പ്രവണതയല്ല. സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ കൃ​ത്രി​മ​മാ​യി സൃഷ്​ടി​ച്ചെ​ടു​ക്കു​ന്ന രാ​ഷ്​ട്രീ​യ ശ​രി​ക​ള്‍ക്ക​പ്പു​റം, സ്ത്രീവി​രു​ദ്ധ​ത ഉ​ള്ളി​ല്‍പ്പേ​റുന്ന രാ​ഷ്​ട്രീയ​മാ​ണ് കേ​ര​ള​ത്തി​ലെ എ​ല്ലാ മു​ഖ്യ​ധാ​ര സംഘടനകൾക്കും പാർട്ടികള്‍ക്കു​മു​ള്ള​ത്.

എം എസ് എഫ് നേതാക്കൾക്ക് എതിരായ പരാതിയിൽ നിയമപരമായി മുന്നോട്ട് പോകും. രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീവിരുദ്ധ സമീപനം മാറണം. പ്രതികരിച്ചത് ആത്മാഭിമാനത്തിന് പോറലേറ്റപ്പോഴാണ്. തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അത് ചെയ്തില്ലെങ്കില്‍ കുറ്റബോധമുണ്ടാകും. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും മുഫീദ തെസ്നി വ്യക്തമാക്കി.

spot_img

Related Articles

Latest news