അമ്പൂരി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

തിരുവനന്തപുരം നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ അമ്പൂരി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

പാറശ്ശാല എംഎൽഎ സി.കെ.ഹരീന്ദ്രന്റെ നേതൃത്വത്തിലുള്ള അമ്പൂരി ആകഷൻ കൗൺസിലാണ് ഹർത്താർ പ്രഖ്യാപിച്ചത്. ജനവാസപ്രദേശങ്ങൾ മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യപെട്ടാണ് ഹർത്താൽ.

അമ്പൂരി പഞ്ചായത്തിന്റെ ഒൻപത് വാർഡുകളാണ് നിർദ്ദിഷ്ട സംരക്ഷിതമേഖലയിലുള്ളത്. പഞ്ചായത്തിന്റെ ഭൂരിഭാഗം ജനവാസമേഖലയും ഇതിൽ ഉൾപ്പെടുമെന്നാണ് ആക്ഷൻ കൗൺസിലിന്റെ പരാതി.

കഴിഞ്ഞ 25നാണ് പേപ്പാറ, നെയ്യാർ വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും 70.9 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കി കരട് വിജ്ഞാപനം പുറത്തിറക്കിയത്. പഞ്ചായത്തുകളുടെ ആവശ്യം ചർച്ച ചെയ്യാൻ വനം മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വെള്ളിയാഴ്ച ചേരും.

spot_img

Related Articles

Latest news