ന്യൂഡല്‍ഹി: ഹരിയാന നിയസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ് . കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.ജാതിസെന്‍സ് നടത്തുമെന്നും സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്‍കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ പ്രകടനപത്രികയിലുണ്ട്. മിനിമം താങ്ങുവില, സാമൂഹിക സുരക്ഷ ഉറപ്പാക്കല്‍, കുടുംബങ്ങളുടെ ക്ഷേമം, പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മാണം തുടങ്ങി നിരവധി പദ്ധതികള്‍ ഉള്‍കൊള്ളുന്നതാണ് പ്രകടനപത്രിക.
പരിപാടിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ്ബന്‍, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ തുടങ്ങിയവരും പങ്കെടുത്തു. 90 നിയമസഭാ സീറ്റുകളാണ് ഹരിയാനയില്‍ ഉള്ളത്. സംസ്ഥാനത്ത് ഒക്ടോബര്‍ 5 നാണ് വോട്ടെടുപ്പ്.