ദമ്മാം : കഴിഞ്ഞ ദിവസം അന്തരിച്ച ഐസിഎഫ് ദമ്മാം സെൻട്രൽ പബ്ലിക്കേഷൻ പ്രസിഡന്റും, മർക്കസ് സെൻട്രൽ ഉപാധ്യക്ഷനുമായ ഹസൈനാർ മുസ്ലിയാരുടെ (49) ജനാസ വൻ ജനാവലിയുടെ സാനിധ്യത്തിൽ ദമ്മാം തുഖ്ബ ഖബർ സ്ഥാനിൽ ഖബറടക്കി. കഴിഞ്ഞ 25 വർഷമായി അൽ ബറാക് കമ്പനിയിൽ പർച്ചേസ് മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു മരണം.
തൃശ്ശൂർ കരിക്കുളം കുന്നാറ്റുപാടം വില്ലൻ വീട്ടിൽ മുഹമ്മദ് ഹാജി – സുലൈഖ ദമ്പതികളുടെ മകൻ ആയിരുന്നു. റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സഊദി നാഷണൽ കോഓർഡിനേറ്റർ, മുഅല്ലിമീൻ ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവന്നിരുന്ന അദ്ദേഹം സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു
ഐസിഎഫ് നാഷണൽ നേതാക്കളായ നിസാർ കാട്ടിൽ, ബഷീർ ഉള്ളണം എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി. മയ്യിത്ത് നിസ്കാരത്തിന് ദമ്മാം സെൻട്രൽ ദാഇ മുഹമ്മദ് കുഞ്ഞി അമാനിയും ഖബറടക്ക ചടങ്ങുകൾക്ക് സയ്യിദ് സഫ്‌വാൻ തങ്ങൾ കൊന്നാര, സൈനുദ്ധീൻ മുസ്‌ലിയാർ വാഴവറ്റ, സൈനുദ്ധീൻ അഹ്സനി, ഉമർ സഅദി, കോയ സഖാഫി, സലിം പാലച്ചിറ, അഹ്മദ് നിസാമി, അൻവർ കളറോഡ്, മുസ്തഫ കാരിക്കുളം, ശിഹാബ് കാരിക്കുളം എന്നിവരും നേതൃത്വം നൽകി.
മയ്യിത്ത് നിസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും സ്പോൺസർ ഇബ്രാഹീം അബ്ദുൽ അസീസ് ആൽബറാഖുൾപ്പെടെ നിരവധി സ്വദേശികളും വിദേശികളും പങ്കെടുത്തു.
സഊദി നാഷണൽ, പ്രൊവിൻസ് , സെൻട്രൽ നേതാക്കളായ പ്രഡിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരി, അബൂബക്കർ അൻവരി, ബഷീർ എറണാകുളം, അഷ്‌റഫ് അലി, അബ്ദുൽ ലത്തീഫ് അഹ്‌സനി, ഹാരിസ് ജൗഹരി, അബ്ദുൽ സമദ് മുസ്ല്യാർ കുളപ്പാടം, അബ്ബാസ് തെന്നല എന്നിവർ കാരികുളത്തെ വീട് സന്ദർശിച്ച് പ്രാർത്ഥന നടത്തി.