പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി

കൊച്ചി: പീഡനത്തിനിരയായ പതിമൂന്ന് വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട്ട് നടന്ന സംഭവത്തിലാണ് കോടതി ഉത്തരവ്. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു 24 മണിക്കൂറിനകം ഗര്‍ഭച്ഛിദ്രം നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഈ വിഷയം പരിഗണിച്ചത്.

കുട്ടിയുടെ ഗര്‍ഭം 26 ആഴ്ച പിന്നിട്ടു. ഇതിനാലാണ്ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്‌ കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. 24 ആഴ്ച വരെ പ്രായമുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിയമപരമായി അനുമതിയുള്ളത്. പെണ്‍കുട്ടി 26 ആഴ്ച ഗര്‍ഭിണിയായ സാഹചര്യത്തിലാണ് പ്രത്യേക അനുമതി തേടി മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയാകേണ്ടി വന്ന സാഹചര്യം കൂടി പരിഗണിച്ചണ് കോടതി അനുമതി. പീഡന സംഭവം പെണ്‍കുട്ടിയെ മാത്രമല്ല, ഇതിന്റെ മാനസികാഘാതം മാതാപിതാക്കളെയും നിരന്തരം വേട്ടയാടുന്ന സ്ഥിതി വിശേഷമുണ്ടാകുന്നത് സാമൂഹ്യ താല്‍പര്യത്തിന് വിരുദ്ധമാകുമെന്നും കോടതി ചൂണ്ടിക്കട്ടി. ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് തെളിവുകള്‍ ശേഖരിക്കണമെന്ന നിര്‍ദേശവും കോടതി ഉത്തരവിലുണ്ട്.

spot_img

Related Articles

Latest news