തെരഞ്ഞെടുപ്പ് ഹര്‍ജി: കെ ബാബു വിശദീകരണ പത്രിക നല്‍കണം

തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് എം സ്വരാജ് സമർപ്പിച്ച ഹർജിയിൽ കെ ബാബുവിനോട് വിശദീകരണ പത്രിക സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ കേസിൽ എതിർ കക്ഷിയായിരുന്ന ബിജെപി സ്ഥാനാർത്ഥി നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരായില്ല.

ഇതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി ഉൾപ്പെടെ നാല് എതിർകക്ഷികളുടെ ഭാഗം കേൾക്കാതെ നടപടികൾ തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെ ബാബുവിന് അനുകൂലമായി ബിജെപി വോട്ട് മറിച്ചു എന്ന ആരോപണം നിലനിൽക്കേയാണ് എതിർകക്ഷിയായ ബിജെപി സ്ഥാനാർത്ഥിയുടെ നിസ്സഹകരണം.

കേസ് പിന്നീട് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി.

spot_img

Related Articles

Latest news