കൊച്ചി: വാഹന വാടക നിശ്ചയിക്കാന്‍ ഗൂഗിള്‍ മാപ്പിന്റെ അടിസ്ഥാനത്തില്‍ ദൂരം കണക്കാക്കിയ കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെയും സംസ്ഥാന വിത്തു വികസന അഥോറിറ്റിയുടെയും ഉത്തരവുകള്‍ റദ്ദാക്കി ഹൈക്കോടതി. കൃഷി ഭവനുകളിലും ഫാമുകളിലും വിവിധ ഇനം വിത്തുകള്‍ എത്തിക്കാനുള്ള വാഹന വാടകയാണ് ഗൂഗിള്‍ മാപ്പിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചത്.
കരാറുകാരന് നല്‍കാനുള്ള അധിക തുകയായ 20.68 ലക്ഷം രൂപ ഒരു മാസത്തിനകം നല്‍കാനും ജസ്റ്റീസ് എന്‍ നഗരേഷ് ഉത്തരവിട്ടു. ഇത്തരത്തില്‍ വാഹന വാടക നിശ്ചയിച്ചതിനെതിരെ കരാറുകാരനായ തൃശൂര്‍ അന്തിക്കാട് സ്വദേശി എം വി രാമചന്ദ്രന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
ഗൂഗിള്‍ മാപ്പിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ കുറഞ്ഞ ദൂരം കണക്കാക്കി വാഹന വാടക നിശ്ചയിക്കുന്ന രീതി 2019 മുതലാണ് അതോറിറ്റി നടപ്പാക്കിയത്. ഇതിനു മുമ്പുള്ള കരാറിന് ഈ വ്യവസ്ഥ ബാധകമാക്കാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.