കോവിഡിന് ശേഷം വിട്ടുമാറാത്ത ക്ഷീണം നിങ്ങളെ അലട്ടുന്നോ? പരിഹാരമാണ് ഈ വഴികള്‍

 

മിക്രോണിന്റെ രൂപത്തില്‍ കോവിഡ് ഇന്നും നമ്മുടെ ഇടയില്‍ത്തന്നെയുണ്ട്. ഇതിനകം തന്നെ ഭൂരിഭാഗം ആളുകള്‍ക്കും കഠിനമോ മിതമോ ആയ രീതിയില്‍ കോവിഡ് പിടിപെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കോവിഡ് വന്നുമാറിയവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് വിട്ടുമാറാത്ത ക്ഷീണം. ഇത് നിങ്ങളെ പലതരത്തില്‍ ബുദ്ധിമുട്ടിക്കുകയും പലപ്പോഴും സാധാരണ രീതിയില്‍ ജീവിതം പുനരാരംഭിക്കുന്നതിന് പ്രശ്‌നമാവുകയും ചെയ്യുന്നു. ഈ അവസ്ഥയെ ലോംഗ് കോവിഡ് അല്ലെങ്കില്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന് വിളിക്കുന്നു.

കോവിഡിന് ശേഷമുള്ള ക്ഷീണം എന്നത് കഠിനമായി കോവിഡ് വന്നവരെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച്‌ നേരിയ തോതില്‍ രോഗമുണ്ടായവര്‍ക്കുപോലും ബാധിക്കുന്നതാണ്. അതിനാല്‍, കോവിഡിന് ശേഷമുള്ള ബലഹീനതയും ക്ഷീണവും നിസ്സാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡിന് ശേഷമുള്ള ക്ഷീണവും അലസതയും മറികടക്കാനുള്ള ചില വഴികള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

കോവിഡ് വന്നു മാറിയവര്‍ ക്ഷീണം ഒഴിവാക്കാനായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. എന്നിരുന്നാലും, മിതമായ വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങുക. ധ്യാനം, നടത്തം, യോഗ, മസാജ് തെറാപ്പി, അക്യുപങ്ചര്‍ തുടങ്ങിയവ പരിശീലിക്കുക. ശ്വസന വ്യായാമം പരിശീലിക്കുന്നത് നിങ്ങള്‍ക്ക് വളരെ നല്ലതാണ്. ആഴത്തില്‍ ശ്വസിക്കുന്ന ശീലം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ വലിയ പുരോഗതി നല്‍കുന്നു. ഇത് കോശങ്ങളിലേക്ക് പുതിയ ഓക്‌സിജന്‍ നല്‍കുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും പേശികള്‍ക്ക് അയവ് നല്‍കുകയും ചെയ്യുന്നു.

കാല്‍സ്യം മെറ്റബോളിസം, ശരീരത്തിന്റെ ന്യൂറോ മസ്‌കുലര്‍, രോഗപ്രതിരോധ സംവിധാനം എന്നിവയ്ക്ക് പ്രധാനമാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ സജീവമായ രൂപമാണ് സൂര്യപ്രകാശം. കോവിഡ് വന്നു മാറിയവര്‍ ക്ഷീണത്തില്‍ നിന്ന് രക്ഷനേടാനായി ദിവസവും 15-20 മിനിറ്റ് നേരം സൂര്യപ്രകാശം കൊള്ളാന്‍ ശ്രമിക്കുക.

നട്‌സ്, ഡ്രൈ ഫ്രൂട്‌സ് കഴിക്കുക

ദിവസവും ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. കാത്സ്യം, ചെമ്ബ്, ഇരുമ്ബ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍, റൈബോഫ്‌ളേവിന്‍, വിറ്റാമിന്‍ എ-സി-ഇ-കെ-ബി 6, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

പോഷകസമൃദ്ധമായ ഭക്ഷണക്രമം

ശരീരത്തില്‍ ഇരുമ്ബിന്റെ അളവ് കുറവുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം തോന്നിയേക്കാം. അതിനാല്‍ ഇരുമ്ബ് അടങ്ങിയ സസ്യാഹാരം കഴിക്കുന്നത് ക്ഷീണത്തില്‍ നിന്ന് കരകയറാന്‍ നിങ്ങളെ സഹായിക്കും. പയര്‍, സോയാബീന്‍, ചീര, ഓട്സ്, ക്വിനോവ, നട്‌സ് എന്നിവയുള്‍പ്പെടെയുള്ള ചില ഭക്ഷണങ്ങളില്‍ ഇരുമ്ബ് ധാരാളമായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ ലഘുവായതും ദഹിക്കാന്‍ എളുപ്പമുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണങ്ങളായ പയര്‍ സൂപ്പ്, അരി, കിച്ചടി, മുരിങ്ങ സൂപ്പ് എന്നിവ ഉള്‍പ്പെടുത്തണം. അമിതമായ മധുരവും, ഫ്രൈ ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക.

ഒരു ദിനചര്യ വളര്‍ത്തിയെടുക്കുക

നിങ്ങളുടെ മനസും ശരീരവും ആരോഗ്യത്തോടെ വയ്ക്കാനായി ഒരു കൃത്യമായ ദിനചര്യ വളര്‍ത്തിയെടുക്കുക. നിങ്ങളുടെ ഊര്‍ജ്ജം വിവേകപൂര്‍വ്വം ചെലവഴിക്കാനും വളരെയധികം ക്ഷീണം തോന്നാതിരിക്കാനുമുള്ള ഒരു മാര്‍ഗമാണിത്. നിങ്ങള്‍ ഇത് എത്രത്തോളം ശീലമാക്കുന്നുവോ അത്രയും എളുപ്പമായിരിക്കും നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍. ഇത് നിങ്ങളെ സാധാരണ ജീവിതത്തിലേക്ക് വേഗത്തില്‍ മടങ്ങിയെത്താന്‍ സഹായിക്കുന്നു.

ധാരാളം വെള്ളം കുടിക്കുക

നിങ്ങളുടെ ശരീരത്തിന് സുഖം പ്രാപിക്കാന്‍ ധാരാളം വെള്ളം ആവശ്യമാണ്. അതിനാല്‍ കോവിഡ് വന്ന ശേഷം നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക. ജലാംശം നല്‍കുന്ന പാനീയങ്ങള്‍ കുടിക്കുന്നത് ക്ഷീണത്തെ ചെറുക്കും.

നന്നായി ഉറങ്ങുക

കോവിഡ് വന്നുമാറിയ ശേഷം നിങ്ങള്‍ വിശ്രമത്തില്‍ വളരെയേറെ ശ്രദ്ധിക്കണം. നേരത്തെ ഉറങ്ങുന്നതും നേരത്തെ എഴുന്നേല്‍ക്കുന്നതും നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യും. നല്ല ഉറക്കം നിങ്ങള്‍ക്ക് ഊര്‍ജസ്വലതയും പോസിറ്റീവ് ഊര്‍ജവും സമ്മാനിക്കും. ഇത് നിങ്ങളുടെ ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ കൂടുതല്‍ സഹായകരമാകും. നേരത്തെ ഉറങ്ങുന്ന ശീലം വളര്‍ത്തിയെടുക്കാന്‍ ഉറക്കസമയത്തിന് ഒരു മണിക്കൂര്‍ മുമ്ബ് മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തുക.

spot_img

Related Articles

Latest news