കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രണ്ടു മാസത്തെ അധികശമ്പളമായി ഗ്രാന്റ് മാര്‍ച്ച് 12 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ്, അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് ജോലിക്കാര്‍ എന്നിവര്‍ക്കാണ് ഗ്രാന്റിന് അർഹത. 40000-ത്തോളം ജീവനക്കാര്‍ക്കാരെയാണ് മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്