മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കകള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.
വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. ആരോഗ്യമുള്ള വൃക്കയ്ക്കായി ദിവസവും പരമാവധി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അളവ് നിശ്ചയിക്കുകയാണ് വേണ്ടത്.
ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക. ഉപ്പിന്റെ അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും. പ്രതിദിനം കഴിക്കേണ്ട സോഡിയത്തിന്റെ അളവ് എന്നത് 5-6 ഗ്രാം ഉപ്പ് ആണ്. കോളകള്‍ ഉള്‍പ്പെടെ കൃത്രിമശീതളപാനീയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക.
സസ്യാഹാരങ്ങള്‍ പ്രത്യേകിച്ച് കോളിഫ്ളവര്‍, കാബേജ് എന്നിവയും, കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയിലെ കല്ല് വരാതിരിക്കാന്‍ സഹായിക്കും. മുട്ടയുടെ വെള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. വൃക്കകള്‍ക്ക് ദോഷം വരുത്താത്ത പ്രോട്ടീന്മുട്ടയുടെ വെള്ളയിലുണ്ട്.
പുകവലി വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അതെ തുടർന്ന് രക്തം കുറഞ്ഞ അളവിൽ വൃക്കയിൽ എത്തുമ്പോൾ, അത് സാധാരണ രീതിയിൽ പ്രവർത്തിക്കാനുള്ള വൃക്കയുടെ കഴിവ് കുറയ്ക്കുകയും ചെയ്യും. പുകവലി വൃക്ക കാൻസറിനുള്ള സാധ്യത 50 ശതമാനം വർദ്ധിപ്പിക്കുന്നുണ്ട്.
40 വയസിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ വൃക്കയുടെ പരിശോധന നടത്തിയിരിക്കണം.