റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ഫൗണ്ടർ മെമ്പറുമായ ഷഫീക്ക് പാറയിലിനും കുടുംബത്തിനും കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹൃദയസ്പർശിയായ യാത്രയപ്പ് നൽകി.
നീണ്ട 14 വർഷങ്ങളായി റിയാദിൽ തൊഴിൽ രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഷഫീക്ക്, ജോലി ആവശ്യാർഥം ഇപ്പോൾ ജിദ്ദയിലേക്ക് മാറുന്നു. ഈ അവസരത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും ആദരസൂചകമായി സമ്മാനങ്ങളും മൊമെന്റോയും നൽകി.
സംഘടനയുടെ പ്രസിഡന്റ് ഷഫീർ ശംസുദ്ധീൻ ഷഫീക്കിനും കുടുംബത്തിനും മൊമെന്റോ കൈമാറി. കൂട്ടായ്മയുടെ രക്ഷാധികാരി അബൂബക്കർ, ശ്യാം സുന്ദർ, അബൂബക്കർ നഫാസ് എന്നിവർ സമ്മാനങ്ങൾ നൽകി.
പരിപാടിക്ക് സംഘടനയുടെ ചെയർമാൻ കബീർ പട്ടാമ്പി അധ്യക്ഷനായിരുന്നു. ജംഷാദ് വാക്കയിൽ, അൻവർ സാദത്ത്, ബാബു പട്ടാമ്പി, ഫൈസൽ ബാഹസ്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശിഹാബ് കരിമ്പാറ സ്വാഗതം ചെയ്തു.
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് അപ്പക്കാട്ടിൽ, ഇസ്ഹാഖ്, മുസ്തഫ, സുബീർ, അജ്മൽ മന്നത്ത്, ആഷിഫ്, ആശിഖ്, അൻസാർ, ഷഹീർ കൊട്ടക്കാട്ടിൽ, വിഗ്നേഷ്, വാസുദേവൻ എന്നിവർ നേതൃത്വം നൽകി. കൂടാതെ മറ്റു അംഗങ്ങളായ അലി ആലുവ, നൗഷാദ് ആലുവ, ഡൊമിനിക് സേവിയർ, സലാം പെരുമ്പാവൂർ എന്നിവർ അടക്കമുള്ള നിരവധി കൂട്ടായ്മാംഗങ്ങളും പങ്കെടുത്തു ആശംസകൾ നേർന്നു.
ഷഫീക്ക് പാറയിലും , ഭാര്യ ഷഹനാ ഷഫീക്കും കൂട്ടായ്മയോടും സംഘടനാ അംഗങ്ങളോടും ഹൃദയപൂർവ്വമായ നന്ദിയും കടപ്പാടും ആശംസകളും അറിയിച്ചു.
നീണ്ട പതിനാലു വർഷങ്ങളായി റിയാദിൽ ചേർത്തെടുത്ത സൗഹൃദങ്ങളും ഓർമ്മകളും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഈ യാത്രയപ്പ്.

