സര്‍ക്കാര്‍ ലക്ഷ്യം ചികിത്സാ രംഗത്തെ മുന്നേറ്റം : മന്ത്രി കെ കെ ശൈലജ

കണ്ണൂർ: അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമല്ല ആരോഗ്യ രംഗത്തെ വികസനമെന്നും ചികിത്സാ  സംവിധാനത്തിലും  രോഗീ പരിചരണത്തിലുമുള്ള മുന്നേറ്റം കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.  ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ലേബര്‍ റൂം  നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന ആരോഗ്യ മേഖലയിലെ വികസന പ്രക്രിയക്ക്  പിന്നില്‍ ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഈ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ഏല്ലാവരും തയ്യാറായിക്കഴിഞ്ഞു. 941 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 600 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി.  ബാക്കി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 1644 തസ്തികകള്‍ കൂടി സൃഷ്ടിച്ചുവെന്നും  ഈ മാറ്റങ്ങളുടെ ഗുണഫലം പ്രകടമായിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരുടെ  ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. അംഗപരിമിതരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ കുട്ടികളുടെ അവസ്ഥ ഏറെ വേദനാജനകമാണ്. ഇത്തരം കുട്ടികളുടെ ജനനത്തിനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ട്. ഇതിനായി ജനതക പരിശോധനാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news