ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡൽഹിയിൽ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും.

നഗരത്തിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയർന്നുനേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആർ.കെ ജീനാമണി അറിയിച്ചു. അടുത്ത 2 ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ വിദർഭ, മറാക്ക്വാഡ, പശ്ചിമ രാജസ്ഥാൻ, ഗുജറാത്ത് പശ്ചിമ മധ്യ പ്രദേശ് എന്നിവിടങ്ങളിൽ താപ നില 40-41 ഡിഗ്രിയിലെത്തി. താപ നില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കൂടിയേക്കാമെന്നാണ് റിപ്പോർട്ട്.

ദക്ഷിണ പഞ്ചാബ്, ദക്ഷിണ ഹരിയാന, ഉത്തർ പ്രദേശ്, ഡൽഹി, ബിഹാർ, മധ്യ പ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ചൂടുകാറ്റിനും സാധ്യതയുണ്ട്.

spot_img

Related Articles

Latest news