ഒമാനില്‍ പൊതുസ്ഥലത്ത് തുപ്പിയാല്‍ വന്‍ പിഴ

നാമ > ഒമാനില് പൊതുസ്ഥലത്ത് തുപ്പിയാല് 20 ഒമാനി റിയാല് (4,295 രൂപ) പിഴ ശിക്ഷ. പൊതുസ്ഥലത്ത് തുപ്പുന്നത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്നും അതിനാല് നിയമലംഘകര്ക്ക് പിഴ ചുമത്തുമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.ഇത്തരം നിഷേധാത്മക സമ്ബ്രദായങ്ങള് നഗരത്തിന്റെ മൊത്തത്തിലുള്ള രൂപത്തെയും പ്രതിച്ഛായയെയും ബാധിക്കും. പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രോഗബാധിതനായ വ്യക്തിയില് നിന്നുള്ള തുപ്പല് മറ്റുള്ളവരെ ബാധിക്കുമെന്നും മുനിസിപ്പാലിറ്റി പറഞ്ഞു. കൂടാതെ, തെറ്റായ സ്ഥലങ്ങളില് മാലിന്യം തള്ളുന്നവര്ക്ക് 100 റിയാല് പിഴ ചുമത്തും. ഇത് ആവര്ത്തിച്ചാല് പിഴ ഇരട്ടിയാകും.

spot_img

Related Articles

Latest news