ചൈനയില്‍ കനത്ത പ്രളയം: 25 മരണം

ബീജിംഗ് : ചൈനയില്‍ ശമനമില്ലാതെ തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 25 മരണം. 10 മില്യണോളം ജനങ്ങള്‍ താമസിക്കുന്ന മദ്ധ്യ ചൈനയിലെ ഷെന്‍ഷൗ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഷെന്‍ഷൗ പ്രവശ്യയിലെ ഒരു ട്രെയിനില്‍ വെള്ളം കയറി 12 പേര്‍ മരണമടഞ്ഞു.രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിംങ് പിങ് പറഞ്ഞു.

ഏകദേശം രണ്ട് ലക്ഷത്തോളം പേരെ ഷെന്‍ഷൗ നഗരത്തില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. പ്രളയത്തില്‍ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളം കയറിയ തീവണ്ടിയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റെയില്‍വേ സ്റ്റേഷനുകളും നിരവധി കെട്ടിടങ്ങളും പ്രളയത്തില്‍ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേര്‍ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായത് രക്ഷാ പ്രവര്‍ത്തനത്തനം ദുഷ്കരമാക്കിയിട്ടുണ്ട്.

പലയിടങ്ങളിലും റോഡുകള്‍ പിളര്‍ന്ന് വാഹനങ്ങള്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി. ഹെനാന്‍ പ്രവശ്യയിലെ ടണലുകളില്‍ കുടുങ്ങിപ്പോയ അഞ്ഞൂറോളം പേരെ രക്ഷപ്പെടുത്തി. ഹെനാന്‍ പ്രവശ്യയിലെ 12 ഓളം നഗരങ്ങളില്‍ പ്രളയം വ്യാപക നാശനഷ്ടം വിതച്ചതായാണ് റിപ്പോര്‍ട്ട്.

spot_img

Related Articles

Latest news