സൗദിയിലെ പലയിടത്തും ശക്തമായ മഴയും ഇടിമിന്നലും തുടരുന്നു

റിയാദ്: സൗദിയുടെ പല ഭാഗത്തും ശക്തമായ മഴയും ഇടിമിന്നലും തുടരുന്നു. കനത്ത മഴയിൽ പലയിടത്തും വ്യാപകമായി വെള്ള കെട്ടും നാശനഷ്ട്ടങ്ങളും ഉണ്ടായി.തിങ്കളാഴ്ച മദീനയിലും മക്കയിലെ പല ഭാഗത്തും ശക്തമായ മഴ ലഭിച്ചു. ചൊവ്വാഴ്ച റിയാദിൽ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മദിനയില്‍ മസ്ജിദു നബവി ഉള്‍കൊള്ളുന്ന പരിസരത്ത് ശക്തമായ മഴയാണ് ലഭിച്ചത്.മദീനയിലെ വിശുദ്ധ പള്ളിയുടെ മുറ്റത്തും പള്ളിയുടെ ചില ഭാഗങ്ങളിലും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ ഇസ്ലാമിക യുദ്ധം നടന്ന ഉഹദ് മല സ്ഥിതിചെയ്യുന്ന ഭാഗത്തും മഴവർഷിച്ചു. ഉഹ്ദ് മലയില്‍നിന്നു വെള്ളം ഒഴുകുന്നത് സോഷൃല്‍ മീഡിയയില്‍ വൃാപകമായി പ്രചരിക്കുന്നുണ്ട്. മദീനയുടെ പല ഭാഗത്തും ആലിപ്പഴ വർഷവും ശക്തമായ കാറ്റും ഉണ്ടായിരുന്നു. ചിലയിടങ്ങളില്‍ കാറുകള്‍ ഒലിച്ചുപോയതായും റിപ്പോർട്ടുണ്ട്.

അതേസമയം സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മദീന, മക്ക, ജിദ്ദ, അബഹ, നജ്‌റാൻ മേഖലകളില്‍ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും മിതമായതോ കനത്തതോ ആയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴ സാധ്യത പ്രവചിച്ചതിനാല്‍ സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫൻസ് സുരക്ഷാ നിർദേശങ്ങളും കാലാവസ്ഥാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

spot_img

Related Articles

Latest news