കനത്ത മഴ: മക്കയില്‍ റോഡുകളില്‍ വെള്ളം കയറി

മക്ക: മക്കയില്‍ ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ റോഡുകളില്‍ വെള്ളം കയറി. ഇതോടെ ചില റോഡുകള്‍ അടച്ചിടേണ്ടിവന്നു. മഴ കുറഞ്ഞതോടെ പിന്നീട് ഇവ തുറന്നു.

വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിലും തേഡ് റിംഗ് റോഡിലും ഫോര്‍ത്ത് റിംഗ് റോഡിലും മഴ മൂലം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ഉമ്മുല്‍ഖുറാ യൂനിവേഴ്സിറ്റിക്കു സമീപവും വാദി അര്‍നയിലും വാദി അല്‍നുഅ്മാനിലും അല്‍ഹുസൈനിയയിലും റോഡുകളില്‍ വെള്ളം കയറി. ഇതോടെ നാലു ബസ് സ്റ്റേഷനുകളില്‍ നിന്നും വിശുദ്ധ ഹറമിനടുത്ത പ്രദേശത്തേക്കുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

മക്കയുടെ സമീപ ജില്ലകളായ അല്‍ഉതൈബിയ, അല്‍മആബിദ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു. റോഡുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

spot_img

Related Articles

Latest news