ശക്തമായ മഴയെ തുടര്‍ന്ന് മുരിങ്ങോടി പുരളിമല മുത്തപ്പന് ക്ഷേത്രത്തിലെ കുളത്തിന്റെ ഭിത്തി ഇടിഞ്ഞ് താണു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ച ഭിത്തി ഇടിഞ്ഞ് കുളത്തിലേക്ക് വീണത്. സാധാരണ ദിവസങ്ങളില്‍ കുട്ടികള്‍ ഇവിടെ നീന്തല്‍ പരിശീലനത്തിന് എത്താറുണ്ടെങ്കിലും മഴയെ തുടര്‍ന്ന് കുട്ടികള്‍ എത്താതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2015-16 വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കുളത്തിന്റെ ഭിത്തിയാണ് ഇടിഞ്ഞ് താഴ്ന്നത്