ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ച്ചു; സംസ്ഥാനത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഒ​ഡീ​ഷ തീ​ര​ത്തി​ന​ടു​ത്താ​യി രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്നും നാ​ളെ​യും സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യും.

 

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നാ​ളെ​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.

 

വ്യാ​ഴാ​ഴ്ച വ​രെ അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ്, മ​ധ്യ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ൽ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടി​ത്ത​ക്കാ​ർ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കിയി​ട്ടു​ണ്ട്.

spot_img

Related Articles

Latest news