പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി; നജീബ് കാന്തപുരം എംഎല്‍എയായി തുടരാം

പെരിന്തൽമണ്ണ: നജീബ് കാന്തപുരം പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.മുസ്തഫ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കോവിഡ് രോഗികൾക്കും 80വയസ്സിന് മുകളിൽ ഉള്ളവർക്കും അനുവദിച്ച പോസ്റ്റൽ വോട്ടിൽ 348 അസാധു വോട്ടുകൾ സാധുവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കെ.പി.മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.

2021 മെയിൽ വോട്ട് എണ്ണൽ സമയത്ത് തന്നെ റിട്ടേണിംങ് ഓഫീസറുടെയും ഒബ്സർവർ എന്നിവരുടെയും കൗണ്ടിങ് ഉദ്യോഗസ്ഥർ കൗണ്ടിംങ് ഏജൻറ് എന്നിവരുടെയും പരിശോധനയിൽ 348 വോട്ടുകൾ വിവിധ കാരണങ്ങളാൽ അസാധുവായിരുന്നു. ഈ അസാധുവോട്ടുകൾ എണ്ണിയാൽ താൻ വിജയിക്കുമെന്നതായിരുന്നു കെ.പി. മുസ്തഫയുടെ വാദം.

തെരഞ്ഞടുപ്പ് റിട്ടേണിംഗ് ഓഫീസർ കെ.എസ്. അഞ്ജു ഐ.എ. എസ്, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ് എന്നിവർ ഉൾപെടെ 60 ഓളം ഉദ്യോഗസ്ഥരെയും തെരഞ്ഞടുപ്പ് ഏജൻറുമാർ കൗണ്ടിംങ് ഏജൻറുമാരെയും വിസ്തരിച്ചാണ് ബഹു: ജസ്റ്റിസ് സി.എസ്. സുധ ഈ വിധി പുറപ്പെടുവിച്ചത്.

പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന പോസ്റ്റൽ ബാലറ്റ് പേപ്പർ അടക്കമുള്ള പ്രധാനപ്പെട്ട രേഖകൾ ഇരുപത്തിയഞ്ച് കിലോമീറ്റർ ദൂരെയുള്ള മലപ്പുറം ജില്ലാ കോ-ഓപറേറ്റീവ് രജിസ്ട്രാർ ഓഫീസിൽ കവറുകൾ പൊളിച്ച് അലക്ഷ്യമായി രീതിയിൽ കൂട്ടിയിട്ട രീതിയിൽ കണ്ടെടുക്കപ്പെട്ടതും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

spot_img

Related Articles

Latest news