നടിയെ ആക്രമിച്ച കേസില്‍ സി ബി ഐ അന്വേഷണം വേണം; ദിലീപിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന് തിരിച്ചടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം അനിവാര്യമെന്നായിരുന്നു ദിലീപിന്റെ വാദം. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നടന്‍റെ ആവശ്യം മുമ്ബും ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു.

കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷൻ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കഴിഞ്ഞ ആറ് വര്‍ഷമായി ഹർജിക്കാരൻ ഉന്നയിച്ചിട്ടില്ലെന്നും സർക്കാർ കുറ്റപ്പെടുത്തിയിട്ടുണ്ട്. നടന്‍റെ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീലില്‍ ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്.

spot_img

Related Articles

Latest news