കോവിഡ് സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത കച്ചവടക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. രണ്ടുമാസത്തിനകം പരാതിയിൽ തീരുമാനമെടുക്കണം.
കേന്ദ്ര-–-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ അടച്ചുപൂട്ടൽമൂലം സാമ്പത്തികത്തകർച്ച നേരിട്ട കച്ചവടക്കാരാണ് ജീവനൊടുക്കിയതെന്നും ഇവരുടെ കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നും വ്യക്തമാക്കി തൃശൂർ ചിയാരം സോംദേവ് രാജൻ പാറമേൽ സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
നഷ്ടപരിഹാരം നൽകുന്നതിന് കർമപദ്ധതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പരാതി പരിഗണിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ബോധിപ്പിച്ചു. നയപരമായ കാര്യമാണെന്നും നിവേദനം പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചു.
Mediawings: