ജിദ്ദ: ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍നിന്ന് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍ പിന്മാറണമെന്ന് സൗദി അറേബ്യ.അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചതില്‍ സൗദി വിദേശമന്ത്രാലയം ആശ്ചര്യവും ഖേദവും പ്രകടിപ്പിച്ചു.ഈ തീരുമാനം എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും ആശ്ചര്യമാണ് ഉളവാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസത്തില്‍നിന്ന് സ്ത്രീകളെ വിലക്കുന്നത് അഫ്ഗാന്‍ സ്ത്രീകള്‍ക്ക് അവരുടെ നിയമപരമായ അവകാശങ്ങള്‍ നല്‍കുന്നതിന് വിരുദ്ധമാണ്.അവയില്‍ പ്രധാനം വിദ്യാഭ്യാസത്തിനുള്ള അവകാശമാണ്. അത് അഫ്ഗാനിസ്താന്റെയും അവിടത്തെ ജനങ്ങളുടെയും സുരക്ഷ, സ്ഥിരത, വികസനം, സമൃദ്ധി എന്നിവയെ പിന്തുണയ്ക്കുന്നതിന് സംഭാവന ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.