ശ്രീനഗർ : ജമ്മു കശ്മീരിലെ ഉദ്ദംപുർ-ശ്രീനഗർ-ബാരാമുല്ല റെയിൽ ലിങ്ക് പ്രോജക്ടിന് കീഴിൽ 359 മീറ്റർ ഉയരത്തിലാണ് ഈ പാലത്തിന്റെ നിർമ്മാണം. പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരമുണ്ടാകും പണി തീരുമ്പോൾ ഈ പാലത്തിനു.
റിയാസി ജില്ലയിലെ ചെനാബ് നദിക്കു കുറുകെ നിർമ്മിക്കുന്ന ഈ പാലത്തിന് 1.315 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. രണ്ടറ്റത്തും സ്റ്റേഷനുകളും ഉണ്ടാകും.476 മീറ്റർ നീളമുള്ള ഉരുക്ക് കമാനങ്ങളുടെ ഫോട്ടോ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ആണ് പങ്കു വെച്ചത്. ഉന്നത സാങ്കേതിക വിദ്യ ഉപോയോഗിച്ചു നിർമ്മിക്കുന്ന ഈ പാലത്തിനു ശക്തമായ കാറ്റിനെയും ഭൂകമ്പത്തെയും പ്രധിരോധിക്കാനാകുമെന്നു അധികാരികൾ വ്യക്തമാക്കി.