നിർദിഷ്ട മലയോര ഹൈവേയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു

ചെറുപുഴ : സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നാഴികക്കല്ലാകുന്ന മലയോര ഹൈവേയുടെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.

ഏകദേശ 1267 കിലോമീറ്റര് ദൂരമുള്ള മലയോര ഹൈവേ കേരളത്തിലെ ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലൂടെയും കടന്നു പോകുന്നുണ്ട്. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാവുക. ഇതിൽ ചെറുപുഴ വഴി കടന്നു പോകുന്ന പാതയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

മന്ത്രി ജി. സുധാകരൻ അധ്യക്ഷനായിരുന്നു. തുടർന്ന് പ്രദേശത്തു നടന്ന പരിപാടിയിൽ സ്ഥലം എം എൽ എ സി കൃഷ്ണൻ അടക്കം നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഓൺലൈനിൽ പങ്കെടുത്തു.

spot_img

Related Articles

Latest news