ഇന്‍വര്‍ട്ടര്‍ സാങ്കേതികവിദ്യയും സ്മാര്‍ട്ട് കണക്ടിവിറ്റിയുമുള്ള പുതു തലമുറ എയര്‍ കണ്ടീഷണറുകള്‍ അവതരിപ്പിച്ച് ഹൈസന്‍സ്

കൊച്ചി: ഇന്ത്യന്‍ വീടുകള്‍ക്കായി പ്രീമിയം റൂം എയര്‍ കണ്‍ഡീഷണര്‍ പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ച് ഇന്റല്ലി കൂള്‍ പ്രോ സീരീസ് റൂം എ.സി.കള്‍ അവതരിപ്പിച്ച് ഹൈസന്‍സ്. അതിവേഗ ഇന്‍വര്‍ട്ടര്‍, ഇന്റലിജന്റ് കൂളിംഗ്, വൈഫൈ വോയിസ് കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടുന്നതാണ് പ്രോ ശ്രേണി എ.സികള്‍.

ക്യൂഎസ്ഡി റാപ്പിഡ് ഇന്‍വര്‍ട്ടര്‍ ടെക്‌നോളജി കേന്ദ്രീകരിച്ചാണ് ഇന്റല്ലി കൂള്‍ പ്രോ സീരീസ് ഒരുക്കിയിട്ടുള്ളത്. ഇത് കംപ്രസ്സറിനെ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാനും മുറിക്കുള്ളില്‍ പെട്ടെന്ന് തണുപ്പ് നല്‍കാനും സഹായിക്കും. ഇന്‍ബില്‍റ്റ് എ.ഐ. സ്മാര്‍ട്ട് മോഡ് മുറിയിലെ അവസ്ഥകളെയും ഉപഭോക്തൃ മുന്‍ഗണനകളെയും അടിസ്ഥാനമാക്കി തണുപ്പിക്കാനുള്ള ഔട്ട്പുട്ട് സ്വയം ക്രമീകരിക്കും.

ഇന്റല്ലി കൂള്‍ പ്രോ സീരീസില്‍ ഫോര്‍ ഇന്‍ വണ്‍ ഹെല്‍ത്തി ഫില്‍റ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുറിയ്ക്കുള്ളില്‍ ശുദ്ധമായ വായു ഉറപ്പാക്കാന്‍ ഇത് സഹായിക്കും. ഇതിനുള്ളിലെ സെല്‍ഫ് ക്ലീന്‍ സംവിധാനം എ.സി. യൂണിറ്റിനുള്ളിലെ ശുചിത്വം മെച്ചപ്പെടുത്തും. മികച്ച വായു നിലവാരം ഉറപ്പാക്കാന്‍ ഇത് സഹായിക്കും. 28,990 രൂപ മുതലാണ് വില.

ഹൈസന്‍സ് കണക്ട് ലൈഫ് വഴി സ്മാര്‍ട്ട് ഡിവൈസുകള്‍ ഉപയോഗിച്ച് എ.സി.യെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലൂടെ വോയിസ് കണ്‍ട്രോള്‍ സംവിധാനവും വൈഫൈ വഴി വ്യക്തിഗത ഷെഡ്യൂളിംഗ്, താപനില ക്രമീകരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനും സാധിക്കും.

ആര്‍410എ യെ അപേക്ഷിച്ച് ഏകദേശം 65% കുറവ് ഗ്ലോബല്‍ വാമിംഗ് പൊട്ടന്‍ഷ്യല്‍ ഉള്ള ആര്‍32 റഫ്രിജറന്റാണ് ഇന്റല്ലി കൂള്‍ പ്രോ സീരീസിലുള്ളത്. ക്വിക് ചില്‍ ടെക്‌നോളജിയോട് കൂടിയ ത്രീഡി കൂള്‍ എയര്‍ ഫ്‌ലോ ഡിസൈന്‍, ഏകീകൃത കൂളിംഗിനായുള്ള ഫോര്‍ വേ ഓട്ടോ സ്വിംഗ്, വലിയ മുറികള്‍ക്കായി ദീര്‍ഘദൂര എയര്‍ഫ്‌ലോ, വ്യത്യസ്ത സ്ലീപ് മോഡുകള്‍, രാത്രികാലങ്ങള്‍ക്കായി ശബ്ദമില്ലാത്ത സൂപ്പര്‍-സൈലന്റ് പ്രവര്‍ത്തനം, സെല്‍ഫ് ക്ലീന്‍, സെല്‍ഫ് ഡയഗ്നോസ് ഫംഗ്ഷനുകള്‍, ആന്റി കൊറോഷന്‍ ട്രീറ്റ്‌മെന്റ് ചെയ്ത 100% ഇന്‍-ഗ്രൂവ്ഡ് കോപ്പര്‍, സ്റ്റബിലൈസര്‍ രഹിത പ്രവര്‍ത്തനം എന്നിവയാണ് ഈ മോഡല്‍ എ.സി.യുടെ പ്രധാന സവിശേഷതകള്‍.

ഇന്റല്ലി പെര്‍ള പ്രോ സീരീസിന്റെ ത്രീ സ്റ്റാര്‍ 1.5 ടണ്‍ എ.സി.കള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും റിലയന്‍സ്, നന്തിലത്ത് പോലുള്ള റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ് അംഗീകൃത ഡീലര്‍മാരിലും ലഭ്യമാണ്.

spot_img

Related Articles

Latest news