ഉപജില്ലാ തല കലാകായിക മത്സരങ്ങളിലും പാദവാർഷിക പരീക്ഷയിലും ഉന്നത വിജയം കൈവരിച്ചവർക്ക് പി ടി എ കമ്മറ്റിയുടെ ആദരം. കാരശ്ശേരി എച്ച് എൻ സി കെ എം എയുപി സ്കൂളിൽ നടന്ന പ്രതിഭാദരം പരിപാടി മുൻ അധ്യാപക അവാർഡ് ജേതാവും മർക്കസ് എച്ച് എസ് എസ് പ്രിൻസിപ്പാളുമായ നിയാസ് ചോല ഉദ്ഘാടനം ചെയ്തു. പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുട്ടികൾക്ക് ആവേശം പകർന്നു. പിടിഎ പ്രസിഡണ്ട് വി.പി. ഷിഹാബ് അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ്. കെ.സി, എം.പി.ടി എ പ്രസിഡണ്ട് മനീഷ , നടുക്കണ്ടി അബൂബക്കർ അധ്യാപകരായ ഷാഹിർ പി യു , ആത്മജിത സി.കെ, അർച്ചന കെ, പിടിഎ പ്രതിനിധി ലുഖ്മാനുൽ ഹക്കീം സംസാരിച്ചു. ഹെഡ് മാസ്റ്റർ നൗഷാദ് വി എൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഖദീജ നസിയ നന്ദിയും പറഞ്ഞു

