നിറങ്ങളിൽ നീരാടി ഇന്ന് ഹോളി

ശീതകാലത്തിന്റെ അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്തു രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. നിറങ്ങളിൽ നീരാടിയും വർണ്ണങ്ങൾ വാരി വിതറിയും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു. ദീപാവലിക്ക് ശേഷമുള്ള ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമായ ഹോളി ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്നു.

ചരിത്രപരമായി, ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. നാടോടിക്കഥകള്‍ മുതല്‍ പാട്ടുകള്‍ വരെ ഈ ഉത്സവത്തെക്കുറിച്ച് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. നന്മയുടെ ആഘോഷമാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു.

വടക്കേന്ത്യയില്‍ ഹോളി പണ്ടുമുതലേ വലിയതോതില്‍ ആഘോഷിച്ചുവരുന്നു. ആഘോഷങ്ങളുടെ പൊലിമയില്‍ ദക്ഷിണേന്ത്യയില്‍ ചിലയിടങ്ങളിലും ഹോളി ആഘോഷം ഇന്ന് വ്യാപകമാകുന്നുണ്ട്. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരി തൂകിയാണ് ഹോളി ആഘോഷം.

ശൈത്യകാലത്തിന്റെ പിന്‍വാങ്ങലിനു ശേഷം വസന്തകാലം, ഫലഭൂയിഷ്ഠത, വിളവെടുപ്പ് എന്നിവ സ്വാഗതം ചെയ്യുന്നതായി ഹോളി അടയാളപ്പെടുത്തുന്നു. സാംസ്‌കാരികമായി, ആളുകള്‍ അവരുടെ പ്രശ്നങ്ങളോടും ശത്രുതയോടും വിടപറയുന്ന ദിവസമാണെന്നും ചിലര്‍ പറയുന്നു.

പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ആഘോഷം ഇന്ത്യയില്‍ നടന്നുവരുന്നത്. രണ്ടു ദിവസമായാണ് ഹോളി ആഘോഷിക്കുന്നത്. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്‍ണങ്ങളുടെ ദിനം. ആളുകള്‍ തമ്മില്‍ പരസ്പരം നിറങ്ങള്‍ വിതറുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.

എല്ലാ വായനക്കാർക്കും ടീം മീഡിയാ വിങ്സിന്റെ ഹോളി ആശംസകൾ

spot_img

Related Articles

Latest news